കാലിക്കറ്റ് വി.സിയെ മാറ്റേണ്ടതില്ലെന്ന് ലീഗ് തിരുമാനം

0

വിവാദ തീരുമാനങ്ങള്‍ കാരണം പുറത്താക്കല്‍ ഭീഷണി നേരിടുന്ന കാലിക്കറ്റ് സര്‍വ്വകലാശാല  വൈസ് ചാന്‍സലര്‍ വി അബ്ദുല്‍ സമദിനെ മാറ്റേണ്ടതില്ലെന്ന് ലീഗില്‍ തീരുമാനം. വൈസ് ചാന്‍സലറുമായി ഇന്ന് രാവിലെ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് പരപ്പനങ്ങാടിയിലെ വസതിയില്‍ വച്ച് നടത്തിയ  നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്നും അബ്ദുല്‍ സമദിനെ മാറ്റേണ്ടെന്ന നിലപാട് ലീഗ് സ്വീകരിച്ചത്.

രജിസ്ട്രാര്‍ നിയമനത്തിലെ സെലക്ഷന്‍ കമ്മിറ്റിയില്‍ സിന്‍ഡിക്കേറ്റിലെ ലീഗ് അംഗത്തെ ഉള്‍പ്പെടുത്താമെന്നും, നയപരമായ കാര്യങ്ങളില്‍ ലീഗ് അംഗങ്ങളുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്നും  സിന്‍ഡിക്കേറ്റംഗങ്ങളെ ഒരുമിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കാമെന്നും വിസി സമ്മതിച്ചതിനെ തുടര്‍ന്നാണ് വിസിയെ മാറ്റേണ്ടെന്ന നിലപാട് ലീഗ് സ്വീകരിച്ചത്.  ഇന്നലെ നടന്ന ലീഗ് ഉന്നതതല യോഗത്തിലും വിസി മാറ്റേണ്ടെന്ന ധാരണയില്‍ ലീഗ് എത്തിയിരുന്നു.

രജിസ്ട്രാര്‍ നിയമനത്തിലെ സെലക്ഷന്‍ കമ്മിറ്റിയില്‍ സിന്‍ഡിക്കേറ്റിലെ ഒരു ലീഗ് അംഗത്തെപ്പോലും ഉള്‍പ്പെടുത്തിയില്ല, നയപരമായ കാര്യങ്ങളില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുത്തു എന്നീ അരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു വിസിക്കെതിരെ ലീഗില്‍ പ്രതിഷേധം ഉയര്‍ന്നത്. ഇക്കാര്യങ്ങളാല്‍ കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റിനെ ഉപയോഗിച്ച്  വൈസ് ചാന്‍സലറെ പുറത്താക്കാന്‍ മുസ്ലീംലീഗ് നീക്കം നടത്തിയിരുന്നു. വിസിക്കെതിരെ സിന്‍ഡിക്കേറ്റംഗങ്ങള്‍ ഗവര്‍ണറിന് മെമ്മോറാണ്ടം നല്‍കിയിരുന്നു.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ വി അബ്ദുല്‍സലാം എടുത്ത തീരുമാനങ്ങളെല്ലാം വിവാദമായപ്പോഴും മുസ്ലീംലീഗ് പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നില്ല.VC-Calicut

(Visited 4 times, 1 visits today)