കാമുകനും സുഹൃത്തും ബലാല്‍സംഗം ചെയ്തശേഷം നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി

0

guntur-girl-rape-295
ആന്ധ്രയില്‍ കാമുകനും സുഹൃത്തും ബലാല്‍സംഗം ചെയ്ത ശേഷം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായി വിദ്യാര്‍ഥിനിയുടെ പരാതി. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഗുണ്ടൂര്‍ ജില്ലയിലെ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ 19 കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
കാമുകനാണ് കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ശേഷം പറയുന്ന തുക നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ സിഡിയിലാക്കി വിതരണം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

(Visited 3 times, 1 visits today)