കസ്റ്റംസുകാര്‍ പരിശോധനയ്ക്കായി തുറന്ന പെട്ടിയില്‍ യുവാവ്

0

കസ്റ്റംസുകാര്‍ പരിശോധനയ്ക്കായി തുറന്ന പെട്ടിയില്‍ യുവാവ്. സംഭവം ഇതാണ്. സ്പാനിഷ് അതിര്‍ത്തിയിലുള്ള മെലില കസ്റ്റംസ് ചെക്ക് പോസ്റ്റിലേക്ക് ഏറെ തളര്‍ന്നാണ് മൊറോക്കോയില്‍നിന്നുള്ള ആ കുടിയേറ്റക്കാരന്‍ എത്തിയത്. അയാളുടെ കൈയില്‍ ഒരു വലിയ പെട്ടി ഉണ്ടായിരുന്നു. ഏറെ പണിപ്പെട്ടാണ് അയാള്‍ അതുമായി നടന്നു വന്നത്. ആ ഭാരമാണ് സ്പാനിഷ് പൊലീസിന് സംശയം ജനിപ്പിച്ചത്. അവര്‍ തുറക്കാന്‍ പറഞ്ഞ ഉടന്‍ അയാള്‍ ഓടി. പിറകെ പൊലീസും. ബാക്കിയുള്ള പൊലീസുകാര്‍ പെട്ടി എടുത്തു. പെട്ടി തുറന്നതും അവര്‍ ഞെട്ടിപ്പോയി. അതില്‍, ഒരാളുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരന്‍. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ സത്യം പറഞ്ഞു. താന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍നിന്നാണ്. സ്‌പെയിനിലേക്ക് കടക്കാനാണ് ആ പെട്ടിയില്‍ കയറിക്കൂടിയത്. രക്ഷപ്പെടുന്നതിനിടയില്‍ പിടിയിലായ മൊറോക്കോ പൗരനും അക്കാര്യം സമ്മതിച്ചു. ഇരുവരും ഇപ്പോള്‍ മനുഷ്യക്കടത്തു കുറ്റം ചുമത്തി ജയിലില്‍ കഴിയുകയാണ്.

(Visited 12 times, 1 visits today)