കവിതയെഴതിയ എഡിജിപിയോട് വിശദീകരണം തേടി

0

B.-Sandhya-02-300x225
രാഷ്ട്രിയനേതൃത്വത്തെയും മാധ്യമ പ്രവര്‍ത്തകരെയും ആക്ഷേപിച്ച് കവിതയെഴുതിയതിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയോട് ഡിജിപി വിശദീകരണം തേടി. എന്നാല്‍ രണ്ടാഴ്ചയായിട്ടും മറുപടിയില്ല. ബറ്റാലിയന്‍ എഡിജിപി ബി.സന്ധ്യയാണ് ഒരു വാരികയില്‍ ‘എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ എന്ന കവിത ആരംഭിക്കുന്നത്് ഒരു നാവുണ്ടെന്ന് കരുതി ആര്‍ക്കെതിരെയും ഇല്ലാത്തത് ചൊല്ലി പൂരപ്പാട്ട് പാടാന്‍ നീയെന്താ പത്രമെഴുത്ത് തൊഴിലാളിയോ, എന്ന് ചോദിച്ചാണ് എഡിജിപി കവിത തുടങ്ങിയത്. തുടര്‍ന്നങ്ങോട്ട് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി രാഷ്ട്രിയക്കാര്‍ വരെ താന്‍ നിരന്തരം ബന്ധപ്പെടുന്ന ഓരോ വിഭാഗത്തിനും എതിരെ പൊലീസ് കവയത്രി ആക്ഷേപം ചൊരിഞ്ഞു. രണ്ട് കാലുണ്ടെന്ന് കരുതി ആരെയും കാലുവാരാന്‍, കുതികാല്‍ വെട്ടാന്‍ നീയെന്താ രാഷ്ട്രിയക്കാരനോ എന്നായിരുന്നു രാഷ്ട്രിയ നേതൃത്വത്തെ പരാമര്‍ശിച്ചുള്ള വരികള്‍. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിവരം ശ്രദ്ധയില്‍പെട്ട ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം വിശദീകരണം തേടിയത്.

പൊലീസ് ഉദ്യോഗസ്ഥര്‍ സാഹിത്യസൃഹ്നഷ്ടി നടത്താറുണ്ട്. സര്‍വീസ് ചട്ടം ഇതിന് തടസമല്ല. എന്നാല്‍ എഡിജിപിയുടെ കവിതാരൂപത്തിലുള്ള പരാമര്‍ശങ്ങള്‍ സാഹിത്യത്തിന്റെ പരിധിയില്‍ പരിഗണിക്കാവുന്നതല്ല എന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി വിശദീകരണം തേടിയത്. എന്നാല്‍ ഡിജിപിക്ക് മറുപടി നല്‍കാന്‍ എഡിജിപി തയ്യാറാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി എന്താകും എന്ന കാര്യത്തില്‍ തീരുമാനമായില്ല.. അടുത്തയിടെ പൊലീസ് ട്രെയിനികളുടെ പരിശീലന ക്യാംപില്‍, നിസാരകാര്യത്തിന് ക്ഷുഭിതയായി പെരുമാറിയ ബറ്റാലിയന്‍ എഡിജിപി ബി.സന്ധ്യയുടെ നടപടി വാര്‍ത്തയായിരുന്നു

 

(Visited 2 times, 1 visits today)