കള്ളപ്പണം വെളിപ്പിക്കുന്നു; 34 ബാങ്കുകളിലേയ്ക്ക് അന്വഷണം വ്യാപിപ്പിക്കുന്നു

0

rbi
കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണത്തില്‍ 34 പ്രമുഖ ബാങ്കുകളിലേക്കുകൂടി റിസര്‍വ് ബാങ്ക് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. ആര്‍ബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എച്ച് ഡി എഫ് സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളോടു ധനമന്ത്രാലയം ഉടന്‍ വിശദീകരണം തേടുമെന്നും സൂചന.

നികുതിവെട്ടിക്കാന്‍ കൂട്ടുനിന്നു കള്ളപ്പണം വെളുപ്പിച്ചു കൊടുക്കുന്നവരില്‍ മൂന്നു ബാങ്കുകള്‍ മാത്രമല്ലെന്നാണു സൂചന. അതിനാലാണു കൂടുതല്‍ ബാങ്കുകളിലേക്ക് അന്വേഷണം നടത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്. ശാഖാ മാനേജര്‍മാര്‍ക്ക് അസാധ്യമായ ടാര്‍ജറ്റുകള്‍ നല്‍കി മ്യൂച്ചല്‍ ഫണ്ടുകളും ഇന്‍ഷ്വറന്‍സും സ്വര്‍ണ നാണയങ്ങളും വിറ്റഴിക്കുന്നതു കൂടുതലും നവ സ്വകാര്യ ബാങ്കുകളാണ്. ഇത്തരം ബാങ്കുകളുടെ കാര്യത്തില്‍ കാര്യമായ അന്വേഷണമുണ്ടായേക്കും. ഇന്നലെ റിസര്‍വ് ബാങ്ക് ആസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ബാങ്കിങ് സെക്രട്ടറി രവീന്ദ്ര തക്രുവിന് ആര്‍ബിഐയുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ആരോപണ വിധേയരായ ബാങ്കുകള്‍ വീഴ്ചവരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ടെന്നു ബാങ്കിങ് സെക്രട്ടറി സമ്മതിച്ചു. ഇവര്‍ക്കെതിരേ നടപടിയുണ്ടാകും. പക്ഷേ, എപ്പോള്‍ എങ്ങനെയായിരിക്കും നടപടിയെന്നു പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. എച്ച് ഡി എഫ് സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളില്‍ നടക്കുന്ന ഇത്തരം പ്രവണതകള്‍ മാധ്യമ സ്ഥാപനമായ കോബ്രാപോസ്റ്റ്.കോം പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് ആര്‍ബിഐ അന്വേഷണം നടത്തിയത്.

(Visited 4 times, 1 visits today)