കല്‍ക്കരി അഴിമതി: സര്‍ക്കാര്‍ വിശ്വാസവഞ്ചന കാട്ടിയതായി സുപ്രീംകോടതി

0

supreme-court-India

കല്‍ക്കരി അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ വിശ്വാസവഞ്ചന കാട്ടിയെന്ന് സുപ്രീംകോടതി പറഞ്ഞു. സി.ബി.ഐ റിപ്പോര്‍ട്ട് സര്‍ക്കാരുമായി പങ്കുവച്ചത് നടപടിക്രമങ്ങളുടെ അട്ടിമറിയാണെന്ന് കോടതി പറഞ്ഞു. യഥാര്‍ഥ വസ്തുത കോടതിയില്‍നിന്ന് മറച്ചുവച്ചത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. സി.ബി.ഐ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. അന്വേഷണം സ്വതന്ത്രമായിരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

കേസില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.അതേ സമയം പ്രധാനമന്ത്രി സോളിസിറ്റര്‍ ജനറലുമായും നിയമമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതിക്കെതിരെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍ കത്തയച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

 

(Visited 5 times, 1 visits today)