കല്‍ക്കരി അഴിമതിക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

0

supreme-court-India

കല്‍ക്കരി അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാര്‍, സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ദുര്‍ബലപ്പെടുത്തിയെന്ന ആരോപണം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായാല്‍ കേന്ദ്രനിയമമന്ത്രി അശ്വനി കുമാറും പ്രധാനമന്ത്രിയും വെട്ടിലാകും. കേസന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടും.

കല്‍ക്കരി അഴിമതിയില്‍ സിബിഐ സമര്‍പ്പിച്ച ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലേയും കല്‍ക്കരി മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരുമാണ് നിര്‍ബന്ധപൂര്‍വം തിരുത്തലുകള്‍ വരുത്തിയത്. ഇതിന്റെ പൂര്‍ണമായ വിശദാംശങ്ങളും തിരുത്തലുകള്‍ വരുത്താത്ത കരടും മന്ത്രിയടക്കമുള്ളവര്‍ റിപ്പോര്‍ട്ടില്‍ ഇടപെട്ടുവെന്ന സി.ബി.ഐ ഡയറക്ടറുടെ സത്യവാങ്മൂലവും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ മന്ത്രി അശ്വനികുമാറിന്റെയും ഉദ്യോഗസ്ഥരുടേയും നടപടി അന്വേഷണത്തിലും നിയമനടപടികളിലും ഉള്ള കൈകടത്തലാണോയെന്ന് കോടതി തീരുമാനിക്കും.

(Visited 1 times, 1 visits today)