കല്‍ക്കരിപ്പാടം: സിബിഐ സത്യവാങ്മൂലം ഇന്ന്

0

aswani-kumar
കല്‍ക്കരിപ്പാടം വിതരണക്കേസില്‍ കേന്ദ്ര നിയമമന്ത്രി അശ്വനികുമാറിനെതിരെ സിബിഐ ഇന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. അശ്വനികുമാറും അഡ്വക്കേറ്റ് ജനറല്‍ ഗുലാം ഇ വഹന്‍വതിയും റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന് സിബിഐ കോടതിയില്‍ അറിയിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇരുവരും തിരുത്തിയെന്നാണ് ആരോപണം.
കല്‍ക്കരിപ്പാടം അഴിമതി കേസ് അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രനിയമ മന്ത്രി അശ്വിനികുമാര്‍ സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. അശ്വനികുമാറും അറ്റോര്‍ണി ജനറല്‍ ഇ വഹന്‍വതിയും അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന് സിബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനാണ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതെന്നാണ് സൂചന.
കാര്യമായ തിരുത്തലുകള്‍ റിപ്പോര്‍ട്ടില്‍ വരുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഹരന്‍ പി റാവല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കും. മാര്‍ച്ച് 15ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് തിരുത്തലുകള്‍ നടത്തിയത്. എന്നാല്‍ വ്യാകരണതെറ്റും അക്ഷരത്തെറ്റും മാത്രമാണ് തിരുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

(Visited 5 times, 1 visits today)