കല്‍ക്കരിപ്പാടം; റിപ്പോര്‍ട്ട് തിരുത്തിയത് നിയമമന്ത്രിയുടെ അറിവോടെ

0

coal
കല്‍ക്കരി അഴിമതിക്കേസില്‍ സി.ബി.ഐ ഡയറക്ടര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ നിയമമന്ത്രി നേരിട്ട് ആവശ്യപ്പെട്ടെന്ന് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമമന്ത്രിയുടെ ആവശ്യപ്രകാരമാണ് നേരത്തെ യോഗം വിളിച്ചത്. റിപ്പോര്‍ട്ടിലെ നീക്കിയ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് എതിരെയുള്ളതാണെന്നും സിബിഐ ഡയറക്ടര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
റിപ്പോര്‍ട്ടിലെ കല്‍ക്കരിമന്ത്രാലയത്തിനെതിരായ പരാമര്‍ശങ്ങളും നീക്കി. റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അറ്റോര്‍ണിജനറലിന്റെയും നിര്‍ദ്ദേശപ്രകാരമെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഹരന്‍ പി റാവല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതില്‍ സിബിഐ മാപ്പ് ചോദിച്ചു.
കല്‍ക്കരിപ്പാടം അഴിമതി കേസ് അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രനിയമ മന്ത്രി അശ്വിനികുമാര്‍ സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മാര്‍ച്ച് 15ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് തിരുത്തലുകള്‍ നടത്തിയത്. എന്നാല്‍ വ്യാകരണതെറ്റും അക്ഷരത്തെറ്റും മാത്രമാണ് തിരുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

(Visited 2 times, 1 visits today)