കല്‍ക്കരിപ്പാടം; കേന്ദ്രം വരുത്തിയ തിരുത്തലുകള്‍ കോടതിയെ അറിയിച്ചു

0

coal
കല്‍ക്കരി അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന്റെ വിശദാംശങ്ങള്‍ സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലേയും കല്‍ക്കരി മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്തലുകളാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. നാളെ കേസ് പരിഗണിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും.

കല്‍ക്കരി അഴിമതിയെക്കുറിച്ചുള്ള ആദ്യ അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ,ഭരണ നേതൃത്വത്തിന്റെ ആവശ്യപ്രകാരം അവരുമായി പങ്കുവച്ചിരുന്നുവെന്ന് സി.ബി.ഐ ഡയറക്ടര്‍കോടതിയില്‍സത്യവാങ്മൂലം നല്‍കിയതിനൊപ്പമാണ് ഇടപെടലിന്റെ വിശദാംശങ്ങളുംസമര്‍പ്പിച്ചത്. രണ്ടാം സ്റ്റാറ്റസ് റിപ്പോര്‍ട്ടിന്റെ അനുബന്ധമായി സമര്‍പ്പിച്ച രേഖയില്‍, നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരും കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വരുത്തിയ തിരുത്തലുകള്‍വിശദീകരിക്കുന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍അക്കമിട്ടു നിരത്തിയ ആദ്യ റിപ്പോര്‍ട്ടില്‍ഇവര്‍15 മുതല്‍20 ശതമാനം വരെ മാറ്റം വരുത്തിയെന്നാണ് സിബിഐയുടെ നിലപാട്. ഇതോടെ റിപ്പോര്‍ട്ട് ദുര്‍ബലമായി.

മുദ്ര വച്ച കവറില്‍തിരുത്തലുകള്‍വരുത്താത്ത ആദ്യ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും സിബിഐ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് പരിഗണിക്കപ്പെടുമ്പോള്‍ആദ്യ റിപ്പോര്‍ട്ടില്‍വ്യാകരണപിശകുകളും അക്ഷരത്തെറ്റുകളും മാത്രമാണ് തിരുത്തിയതെന്ന സര്‍ക്കാരിന്റെ വാദം കോടതിയില്‍തകരും. നിയമമന്ത്രി അന്വേഷണത്തിലും കോടതി നടപടികളിലും ഇടപെട്ടുവെന്ന് വ്യക്തമായാല്‍, നിയമമന്ത്രി അശ്വനികുമാറിന്റെ നിലനില്‍പ്പ് അവതാളത്തിലാകും.നാളെയാണ് സുപ്രീംകോടതി രണ്ടാം സ്റ്റാറ്റസ് റിപ്പോര്‍ട്ടും പുതിയ രേഖകളും പരിഗണിക്കുന്നത്.

 

(Visited 5 times, 1 visits today)