കര്‍ണ്ണാടക മുഖ്യമന്ത്രി ഭാര്യയക്ക് 6.96 ലക്ഷം രൂപയുടെ കടക്കാരന്‍

0

75-jagadish b - copy
ഭാര്യ ശില്‍പയേക്കാള്‍ എത്രയോ ഇരട്ടിയാണ് സമ്പാദ്യമെങ്കിലും കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഭാര്യയോട് കടം വാങ്ങിയത് 6.96 ലക്ഷം രൂപ. ഭാര്യാ സഹോദരന് 4.5 ലക്ഷം രൂപയും നല്‍കാനുണ്ട്, മുഖ്യമന്ത്രി. ഹുബ്ലി മണ്ഡലത്തില്‍നിന്ന് അഞ്ചാമതും ജനവിധി തേടുന്ന ഷെട്ടാര്‍ സമര്‍പ്പിച്ച സ്വത്തു വിവരങ്ങളിലാണ് ഈ വിവരമുള്ളത്.
18.97 ലക്ഷം രൂപയുടെ കടക്കാരനാണ് ഷെട്ടാറെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. കുടുംബാംഗങ്ങള്‍ക്ക് 7.51 ലക്ഷം ലക്ഷം തിരിച്ചു നല്‍കാനുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ഷെട്ടാറിന്റെ വരുമാണം നാലിരട്ടിയിലേറെ കൂടിയിട്ടുണ്ട്. ഭാര്യയുടെ വരുമാനവും പല മടങ്ങായി വര്‍ധിച്ചതായി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
2008ല്‍ 99.42 ലക്ഷമായിരുന്നു ഷെട്ടാറിന്റെ സമ്പാദ്യം. ഇതിപ്പോള്‍ 4.44 കോടിയായി വര്‍ധിച്ചതായി സത്യവാങ് മൂലം പറയുന്നു. 21. 06 ലക്ഷമായിരുന്ന ഭാര്യയുടെ വരുമാനം 43.18 ലക്ഷമായി വര്‍ധിച്ചതായും സത്യവാങ് മൂലം വ്യക്തമാക്കി.

(Visited 2 times, 1 visits today)