കരുത്തു കാട്ടുന്ന സൈനിക പ്രകടനത്തിനായി ഉത്തര കൊറിയ ഒരുങ്ങുന്നു

0

north-korea
ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ കരുത്തു കാട്ടുന്ന സൈനിക പ്രകടനം നടത്താന്‍ ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മിസൈല്‍ പരീക്ഷണം നടത്താനുള്ള സാഹചര്യവും പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തിന്റെ വടക്ക് നാംപോ തുറമുഖത്ത് കര, വ്യോമ സേനകളുടെ പ്രകടനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ദക്ഷിണകൊറിയയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇരു കൊറിയകളും സംയുക്തമായി നിര്‍മിക്കുന്ന വ്യാവസായിക കെട്ടിടം പണിയില്‍ നിന്ന് ദക്ഷിണ കൊറിയയെ ഉത്തര കൊറിയ പുറത്താക്കിയിരുന്നു. ശക്തമായ ആയുധ പ്രകടനം നടത്താനാണ് ഉത്തര കൊറിയയുടെ ശ്രമമെന്ന് പേര് വെളിപ്പെടുത്താത്തയാള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരിയില്‍ മൂന്നാമതും നടത്തിയ മിസൈല്‍ പരീക്ഷണം ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധം ദക്ഷിണ കൊറിയയെ കാര്യമായി ബാധിച്ചിരുന്നു. അതോടൊപ്പം യുഎസ് – ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസവും ഉത്തര കൊറിയയെ ചൊടിപ്പിച്ചു. ഈ സൈനിക അഭ്യാസം ചൊവ്വാഴ്ച അവസാനിക്കും.

 

(Visited 3 times, 1 visits today)