കരള്‍ നല്‍കി തമിഴ് മക്കള്‍….

0

അവയവ ദാനത്തില്‍ രാജ്യത്തിന് മാതൃകയാകുകയാണ് തമിഴകം….അവയവദാനമേഖലയില്‍ പോയവര്‍ഷം തമിഴ്‌നാട് നടത്തിയ മുന്നേറ്റം സമാനത കളില്ലാത്തതാണ്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി അവയവദാനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് പുതുവര്‍ഷാരംഭത്തില്‍ തമിഴ് വൈദ്യരംഗം….അവയവദാനത്തില്‍ തമിഴ്‌നാടിന് കഴിഞ്ഞ വര്‍ഷം 50 ശതമാനം വര്‍ദ്ധനയാണുണ്ടായത്…
മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഡോക്ടര്‍മാരുടെയും ആസ്പത്രികളുടെയും കൂട്ടായ്മലൂടെ ദാതാവിന്റെയും ആവശ്യക്കാരന്റെയും വിവരങ്ങള്‍ യഥാസമം എത്തിക്കാന്‍ കഴിയുന്നതാണ് പുതിയരീതി. അവയവദാനത്തിന്റെ എണ്ണത്തില്‍ തമിഴ്‌നാട് ഒന്നാമത് നില്ക്കുമ്പോള്‍ മഹാരാഷ്ട്രയാണ് തൊട്ടുപുറകില്‍. അവയവദാനത്തില്‍ പോയവര്‍ഷം കേരളത്തിന്റെ വളര്‍ച്ച അദ്ഭുതകരമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മസ്തിഷ്‌കമരണം സ്ഥിരീകരിച്ചുകഴിഞ്ഞവരുടെ അവയവങ്ങള്‍ മറ്റൊരാള്‍ക്ക് സഹായകരമാകുംവിധം പ്രയോജനപ്പെടുത്താനുള്ള ബോധവത്കരണം ശക്തമാണ്. അവയവദാനത്തെക്കുറിച്ച് നാട്ടില്‍ നിലനില്ക്കുന്ന അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു ഇതില്‍ പ്രധാനം. സെമിനാറുകളുടെയും ഉദാഹരണസഹിതമുള്ള ക്ലാസ്സുകളിലൂടെയും നടത്തിയ ബോധവത്കരണമാണ് 2013ല്‍ തമിഴ്‌നാട്ടില്‍ അവയവദാനത്തിന് അമ്പതുശതമാനം വര്‍ധനയുണ്ടാകാന്‍ കാരണം.

കണ്ണും കരളും ഹൃദയവും ശ്വാസകോശവുമടക്കം ഒരാളുടെ ശരീരത്തിലെ ഏഴ് അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ മറ്റൊരു ശരീരത്തിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയും. സേലത്തെ എട്ട് വയസ്സുകാരിയുടെ രണ്ട് വൃക്കകളും വിജയകരമായി മാറ്റിവെച്ചതിന്റെ ആഹ്ലാദത്തിലാണ് 2013ന്റെ അവസാനത്തില്‍ വൈദ്യരംഗം. 2013ല്‍ അവയവദാനത്തിലൂടെ 385 പേരുടെ ജീവനാണ് തമിഴ്‌നാട്ടില്‍ മാത്രം രക്ഷിക്കാനായത്. മൊത്തം 665 അവയവങ്ങള്‍ ലഭിക്കുകയുണ്ടായി. പതിനാറുപേരുടെ ഹൃദയവും ഇരുപത് പേരുടെ ശ്വാസകോശവും മാറ്റിവെച്ചതിലുള്‍പ്പെടുന്നു.

 

chemmannur-1

(Visited 1 times, 1 visits today)