കഥകളിയെ അവഹേളിച്ച ശീതളപാനീയകമ്പനിക്കെതിരെ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പ്രതിഷേധം

0

svn up
പരസ്യത്തില്‍ കഥകളിയെ ഐറ്റം ഡാന്‍സ് ചെയ്യിപ്പിച്ച് ആഗോളശീതള പാനീയ കമ്പനിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്ത്. സെവന്‍ അപ്പ് കമ്പനിക്കെതിരെയാണ് ഇന്റര്‍നെറ്റിലുടെ പ്രതിഷേധം വ്യാപകമാവുന്നത്. അതേസമയം പരസ്യം ഉടന്‍ പിന്‍വലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കലാമണ്ഡലം സെവന്‍ അപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചു. പരസ്യം പിന്‍വലിച്ചെങ്കിലും നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
് റോഡില്‍ ആരെയോ കാത്തുനില്‍ക്കുന്ന യുവതിക്കരികില്‍ കഥകളിവേഷം എത്തി സെവന്‍ അപ്പ് നല്‍കുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്.. പെണ്‍കുട്ടി അത് കുടിക്കുമ്പോള്‍ കഥകളി വേഷം നടുറോഡില്‍ പാട്ടുപെട്ടി ഓണ്‍ ചെയ്ത് തട്ടുപൊളിപ്പന്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ കോമാളി നൃത്തം ചെയ്യുന്നു. യു ട്യൂബിലുള്ള എഡിറ്റ് ചെയ്യാത്ത പരസ്യത്തില്‍ അവസാനം പെണ്‍കുട്ടിയെ കഥകളിവേഷം വാരിയെടുക്കുന്നുമുണ്ട്. പരസ്യം വിവാദമായ സാഹചര്യത്തില്‍ കമ്പനി നിലപാട് ഇത്‌വരെ വ്യക്തമാക്കിയിട്ടില്ല.

(Visited 7 times, 1 visits today)