ഓരോ വര്‍ഷവും ഡല്‍ഹിയില്‍ ശരാശരി 5000 കുട്ടികളെ കാണാതാവുന്നതായി റിപ്പോര്‍ട്ട്.

0

child-labor-india
തലസ്ഥാന നഗരി കുറേ മാസങ്ങളായി ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നല്‍കുന്നത്. പിഞ്ചു കുഞ്ഞുങ്ങള്‍ പോലും സുരക്ഷിതരല്ലെന്നാണ് മിക്കവാര്‍ത്തകളും നമുക്ക് നല്‍കുന്ന സൂചന.ഡല്‍ഹിയുടെ ഇരുണ്ട മുഖം വെളിപ്പെടുന്ന മറ്റൊരുവാര്‍ത്ത ഇതാ.ഡല്‍ഹിയില്‍നിന്ന് ഓരോവര്‍ഷവും കാണാതാവുന്ന കുട്ടികളുടെ എണ്ണം 5000-ലേറയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാണാതാവുന്ന കുട്ടികള്‍ എവിടെപ്പോകുന്നുവെന്നതിനെക്കുറിച്ച് ആര്‍ക്കും കൃത്യമായ യാതൊരു കണക്കമില്ല. ഇതില്‍ പാതിയോളം ബാലവേലയ്ക്കായി കടത്തപ്പെടുകയാണെന്നാണ് സൂചന. വീടുകളിലും ഹോട്ടലുകളിലും നിര്‍ണാണ സ്ഥലത്തും അവര്‍ കുട്ടിത്തൊഴിലാളികളായി പീഡിപിക്കപ്പെടുന്നു. കുറേപ്പേരെ ലൈംഗികത്തൊഴിലിലേക്ക് തിരിച്ചുവിടുന്നു. അതേസമയം നൂറുകണക്കിന് കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല.

ഇക്കൊല്ലം കാണാതായ കുട്ടികളില്‍ 650 പേരെക്കുറിച്ച് ഇതേവരെ വിവരമൊന്നും ലഭ്യമായിട്ടില്ല. ഇതില്‍ 409 പേര്‍ പെണ്‍കുട്ടികളാണ്. ഇവിടെ കുട്ടികളെ അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കടത്തുന്ന ചില ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് പറയുന്നു. . 15,000 രൂപമുതല്‍ 20,000 രൂപവരെയാണ് ഓരോ കുട്ടിയ്ക്കും ഇവര്‍ ഈടാക്കുന്ന വിലയത്രേ. ആണ്‍കുട്ടികളെ ഉത്തര്‍പ്രദേശിലും പഞ്ചാബിലുമായി ബാലവേലയ്ക്ക് നിയോഗിക്കുമ്പോള്‍, പെണ്‍കുട്ടികളെ പ്രധാനമായും വിറ്റഴിക്കുന്നത് വേശ്യാലയങ്ങളിലും മറ്റുമാണ്. വീട്ടുജോലിക്കായും പെണ്‍കുട്ടികളെ കടത്തുന്നുണ്ട്

 

(Visited 7 times, 1 visits today)