ഒളിമ്പിക് പ്രതിമകളെ തുണിയുടുപ്പിക്കാന്‍ ഖത്തര്‍ , ഗ്രീസ് പ്രതിമകള്‍ തിരികെ കൊണ്ടുപോകുന്നു

6

Naked-Statues-removed-from-Olympic-Exhibitഒളിമ്പിക് ചരിത്ര പ്രദര്‍ശനത്തില്‍ വച്ചിരുന്ന ഗ്രീക്ക് പ്രതിമകളുടെ നഗ്നഭാഗങ്ങള്‍ കറുത്തതുണിയിട്ട് മൂടാന്‍ ഖത്തര്‍ അധികൃതര്‍ തുനിഞ്ഞതിനെതുടര്‍ന്ന് ഗ്രീസ് പ്രതിമകള്‍ തിരികെ കൊണ്ടുപോകുന്നു. ദോഹയില്‍ നടക്കുന്ന ഒളിമ്പിക് ചരിത്രകാല പ്രദര്‍ശനത്തില്‍ വച്ചിരുന്ന നഗ്നശില്‍പ്പങ്ങളാണ് കറുത്തതുണികൊണ്ട് മൂടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്.

സ്ത്രീസന്ദര്‍ശകരെ അലോസരപ്പെടുത്താതിരിക്കാനാണ് പ്രതിമ മറയ്ക്കാന്‍ ആവശ്യപ്പെട്ടെതെന്ന് ഖത്തര്‍ സാംസ്കാരിക വകുപ്പ് പറയുന്നു. എന്നാല്‍ തങ്ങളുടെ ചരിത്രവും പാരമ്പര്യവും സമന്വയിക്കുന്ന പ്രതിമകള്‍ അങ്ങനെ കറുത്ത തുണികൊണ്ട് മൂടി പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് ഗ്രീസ് അധികൃതരുടെ തീരുമാനം. പ്രതിമ തിരിച്ച് നാട്ടിലെത്തിക്കാന്‍ അവര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ഗ്രീസിന്റെ പഴയകാല ഒളിമ്പിക് താരങ്ങളുടേതാണ് ഈ പ്രതിമകള്‍ . ബിസി ആറാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും നിര്‍മ്മിച്ച ഗ്രീക്ക് ശില്പങ്ങളാണ് ഇവ. ഗ്രീസിന്റെ ചരിത്രകാല ഒളിമ്പിക് കാലഘട്ടത്തില്‍ മത്സരാര്‍ത്ഥികള്‍ നഗ്നരായാണ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്.

(Visited 6 times, 1 visits today)

6 COMMENTS

  1. സ്ത്രീസന്ദര്‍ശകരെ അലോസരപ്പെടുത്താതിരിക്കാനാണ് പ്രതിമ മറയ്ക്കാന്‍ ആവശ്യപ്പെട്ടെതെന്ന് … ha ha ha…