ഒടിച്ചു മടക്കി വയ്ക്കാം ഈ സ്കൂട്ടര്‍

0

electric-bikeതിരക്കേറിയ നഗരങ്ങളില്‍ കാറുകളും സ്‌കൂട്ടറുകളും സൈക്കിളുകള്‍ പോലും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ നമ്മള്‍ ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ സ്ഥലമില്ലാത്ത റോഡുകളില്‍ ഒരു സ്യൂട്‌കെയ്‌സ് പോലെ മടക്കി കൊണ്ടുനടക്കാവുന്ന സ്‌കൂട്ടര്‍ വിപണിയിലെത്തിയാല്‍ എത്ര ആശ്വാസകരമായിരിക്കും. അഞ്ചു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഹംഗറിയിലെ ആന്‍ട്രോ ഗ്രൂപ് ഭാരം കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നു. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മൂവിയോയുടെ ഭാരം വെറും 25 കിലോഗ്രാം മാത്രമാണ്. പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്താല്‍ 35 കിലോമീറ്റര്‍ ദൂരം യാത്രചെയ്യാം. വാണിജ്യാടിസ്ഥാനത്തില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കാനാണ് ആന്‍ട്രോ ഗ്രൂപ്പിന്റെ തീരുമാനം. ആന്‍ട്രോ ഗ്രൂപ്പ് വെബ് സൈറ്റിലൂടെ സ്‌കൂട്ടര്‍ വാങ്ങാം. 3100 ഡോളര്‍ മുതല്‍ 4600 ഡോളര്‍ വരെയാണ് വില.

(Visited 7 times, 1 visits today)