എസ്എസ്എല്‍സി പരീക്ഷഫലം ഇന്ന്

0

22
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നരയ്ക്ക് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക. ഇത്ര നേരത്തെ ഫലം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. പ്രഖ്യാപിച്ച ഉടന്‍ തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പരീക്ഷാഭവന്‍ വെബ്‌സൈറ്റുകളിലും ഫലം അറിയാനാകും.4,79,650 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 95,50 വിദ്യാര്‍ത്ഥികള്‍ കൂടുതല്‍. 2,600 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.

 

(Visited 5 times, 1 visits today)