ഉമ്മന്‍ചാണ്ടിയുടെ സുരക്ഷ കര്‍ശനമാക്കി

0

ummAN

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വധ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാര്യാലയത്തില്‍ ശനിയാഴ്ചയാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഒപ്പോടുകൂടിയ കത്ത് കിട്ടിയത്. ഔദ്യോഗിക കാര്യാലയത്തില്‍ ബോംബ് വച്ച് മുഖ്യമന്ത്രിയെ മെയ് ഒന്നിന് വധിക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കര്‍ശനമാക്കിയത് കത്ത് മന്ത്രി സഭയിലേക്ക് കൈമാറി. മുഖ്യമന്ത്രക്ക് വധഭീഷണിയുള്ള സാഹചര്യത്തില്‍ ഔദ്യോഗിക കാര്യാലയത്തില്‍ വരുന്നവരെ പരിശോധനയ്ക്ക് ശേഷം മാത്രമെ അകത്തേക്ക് വിടുകയുള്ളൂ. ഇതിനായി ബോംബ് സ്‌ക്വാഡും ഇവിടെ തമ്പടിച്ചിട്ടുണ്ട്. കത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ മുജാഹിദ്ദീന്റെ അടയാളമുണ്ടെന്നതിനപ്പുറം ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. ഇതേ സമയം മലയളത്തിലെ ചില പ്രമുഖ പത്ര ഓഫീസുകളില്‍ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കികൊണ്ട് ഫോണ്‍ കോളുകളും വന്നിരുന്നു. പത്തു ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. പൊലീസ് അന്വേഷണത്തില്‍ മാനസിക രോഗിയായ ഒരു വടകര സ്വദേശിയാണ് ഭിഷണി മുഴക്കിയതെന്ന് കണ്ടെത്തി.

 

(Visited 2 times, 1 visits today)