ഇറാഖ് അല്‍ജസീറയടയ്ക്കം 10 വാര്‍ത്താചനലുകളുടെ ലൈസന്‍സ് റദ്ദാക്കുന്നു.

0

aljazee
അല്‍ജസീറയടക്കം 10 വാര്‍ത്താ ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഇറാക്ക് ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്ത് വിഭാഗീയതയും അക്രമവും വളര്‍ത്തുന്നതില്‍ ചാനലുകളും പങ്കുവഹിക്കുന്നു എന്ന് ആരോപിച്ചാണ് ഈ നടപടി.

വംശീയഅക്രമങ്ങള്‍ പതിവാകുന്ന ഇറാക്കില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് ഈ വാര്‍ത്താ ചാനലുകള്‍ സ്വീകരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍ . ഇവര്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ഭരണകൂടം ആരോപിക്കുന്നു. വിലക്ക് നിലവില്‍ വന്നാല്‍ ചാനലുകള്‍ക്ക് ഇറാക്കില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

അതേസമയം രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രം നല്‍കണമെന്നും വിലക്കാനുള്ള തീരുമാനം പിന്‍വലിക്കണം എന്നും അല്‍ ജസീറ ആവശ്യപ്പെട്ടു.

 

(Visited 3 times, 1 visits today)