ഇന്ന് ലോകതൊഴിലാളി ദിനം

0

labour
ഇന്ന് ലോകതൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങളുടെ ഓര്‍മയിലാണ് ലോകം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തങ്ങളുടെ അവകാശസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായ സമൂഹം ഉണ്ടായി. അമേരിക്കയിലെ ഫാക്ടറികളില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ 10 മുതല്‍ 16 മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടി വന്ന തൊഴിലാളികളുടെ പ്രതിഷേധം സമരങ്ങളായി രൂപമെടുത്തു. ജോലിസമയം എട്ട് മണിക്കൂറാക്കി ചുരുക്കാന്‍ ചിക്കാഗോയില്‍ നടന്ന ഐതിഹാസിക സമരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ തൊഴിലാളി ദിനവും.
സോഷ്യലിസം തൊഴിലാളികള്‍ക്ക് അവേശമായി. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്നിങ്ങനെ ഒരു ദിവസത്തെ തൊഴിലാളികള്‍ക്കായി വിഭജിച്ചു. തൊഴില്‍ ആഗോളീകരണവും നവ ഉദാരീകരണവും നടപ്പാക്കിയതോടെ തൊഴില്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മാറ്റങ്ങള്‍ വന്നു തുടങ്ങി. സ്ഥിരം നിയമനക്കാര്‍ക്കുളള ആനുകൂല്യം ഇല്ലാതെ കരാര്‍ നിയമനം തുടങ്ങി. സര്‍ക്കാരും തൊഴിലുടമകളും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുവാന്‍ തുടങ്ങി.തൊഴില്‍ സുരക്ഷിതത്വം തന്നെ ഇല്ലാതായി.
എന്നിരുന്നാലും പിടിച്ചുവാങ്ങിയ ചില അവകാശങ്ങളുടെ പേരില്‍ 80ല്‍ പരം ലോകരാജ്യങ്ങള്‍ ഒദ്യോഗികമായി തൊഴിലാളി ദിനം ആഘോഷിച്ചു തുടങ്ങി.

(Visited 6 times, 1 visits today)