ഇന്ന് തൃശൂര്‍ പൂരം

0

poo
ഇന്ന് തൃശൂര്‍ പൂരം. പൂരം സൃഷ്ടിക്കുന്ന നിറപ്പൊലിമ വരും മണിക്കൂറുകളില്‍ പൂരപ്രേമികളും ആസ്വാദകരും ഹൃദയത്തില്‍ ഏറ്റുവാങ്ങും. ചരിത്രരേഖകള്‍ പ്രകാരം പൂരത്തിന് ഇക്കുറി 215 ആണ്ടുകളുടെ നിറവാണ്. തട്ടകത്തിലെ ദേശപെരുമയുമായി ഘടക പൂരങ്ങള്‍ വടക്കുംനാഥ സന്നിധിയില്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. ഘടക പൂരങ്ങള്‍ അവസാനിക്കുനനതിന് മുമ്പു തന്നെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ചടങ്ങുകള്‍ക്കും തുടക്കമാവും.
പ്രസിദ്ധമായ മഠത്തില്‍വരവിനും ഇലഞ്ഞിത്തറ മേളത്തിനും സാക്ഷിയാവാന്‍ പതിനായിരങ്ങളാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുക.
മഠത്തില്‍വരവിലെ പഞ്ചവാദ്യത്തിന് അന്നനട പരമേശ്വരന്‍ നായരാണ് നേതൃത്വം നല്‍കുക. ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍ മാരാര്‍ മേളപ്രമാണിയാവും. അഞ്ചരയോടെയാണ് വര്‍ണങ്ങള്‍ വാരിവിതറി കുടമാറ്റം നടക്കുക. നാല്‍പതോളം സെറ്റ് കുടകളാണ് കുടമാറ്റത്തിനായി ഇരുവിഭാഗവും തയ്യാറാക്കിയിരിക്കുന്നത്. തിങ്കള്‍ പുലര്‍ച്ചെ നാലിനാണ് പ്രസിദ്ധമായ വെടി.തൃശൂര്‍പൂരം അതിരുകളില്ലാത്ത ആനക്കമ്പത്തിന്റെ ആഘോഷം കൂടിയാണ്.ലക്ഷണമൊത്ത ആനകളുെട നിരയാണ് തൃശൂര്‍പൂരത്തിന്റെ സവിശേഷത. പൂരത്തിന്റെ പ്രധാനനടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും. എട്ട് ഘടകദേശക്കാരുകൂടി തൊണ്ണൂറ് ആനകളെയാണ് എഴുന്നള്ളിക്കുക. തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന പകല്‍പ്പൂരത്തിന് ശേഷം ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാവും.

(Visited 4 times, 1 visits today)