ഇന്ന് ടിപി രക്തസാക്ഷിത്വദിനം

0

T-P-Chandrasekharan-Revolutionary-Marxist-Party-leader-dead

മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ പ്രവേശനവിളംബരമാകും ഇന്ന് നടക്കുന്ന ടി.പി രക്തസാക്ഷിത്വ ദിനം. ദേശീയാടിസ്ഥാനത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഏകീകരണവും പാര്‍ടി ലക്ഷ്യമിടുന്നു.

ടി.പി ചന്ദ്രശേഖരന്‍ അടിത്തറ പാകിയ പാര്‍ട്ടിയെ കെട്ടിയുയര്‍ത്തുക എന്ന ലക്ഷ്യമാണ് ഒഞ്ചിയത്തെ റവല്യൂഷണി നേതാക്കള്‍ക്കുണ്ടായിരുന്നത്. സിപിഎം വിട്ട് പുറത്തുവന്ന ചെറുഗ്രൂപ്പുകളുമായി ചേര്‍ന്നുള്ള ഇടതുബദലിനുമപ്പുറം സംസ്ഥാനാടിസ്ഥാനത്തില്‍ പാര്‍ടിവ്യക്തിത്വം ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് ആര്‍.എം.പി. കോഴിക്കോട് ജില്ലയില്‍ ഒഞ്ചിയത്തിന് പുറമെ ഫറൂഖ്, മാവൂര്‍, ബാലുശേരി എന്നിവിടങ്ങളിലെല്ലാം പാര്‍ടിക്ക് ഏരിയാകമ്മറ്റികള്‍ നിലവിലുണ്ട്. ജില്ലയ്ക്ക് പുറത്തുകൂടി അനുഭാവികളുടെ ഏകീകരണം ഉറപ്പുവരുത്തലാണ് ഇനിയുള്ള ലക്ഷ്യം. പോഷകസംഘടനകളുടെ രൂപീകരണത്തിലും പാര്‍ടി ഏറെ മുന്നോട്ടുപോയി. കെട്ടിടതൊഴിലാളി യൂണിയന്‍ മുതല്‍ വനിതാ ഫെഡറേഷന് വരെ സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വന്നു. ആഗസ്ത് മാസത്തില്‍ രാജ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഏകീകരണവും പുതിയ പാര്‍ടിയുടെ പ്രഖ്യാപനവുമുണ്ടാകുമെന്നാണ് ആര്‍.എം.പി നേതാക്കളുടെ കണക്കുകൂട്ടല്‍. മംഗത്‌റാം പസ്ï ഉള്‍പ്പടെ സിപിഎമ്മില്‍ നിന്ന് പുറത്തുവന്ന നേതാക്കളാണ് ദേശീയ നേതൃ നിരയിലുള്ളത്. മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള ബദലെന്ന അര്‍ഥത്തില്‍ അകമഴിഞ്ഞ സഹായങ്ങള്‍ പലകോണില്‍നിന്നും പാര്‍ടി പ്രതീക്ഷിക്കുന്നുമുണ്ട്.

 

(Visited 1 times, 1 visits today)