ഇന്ന് അഖിലേന്ത്യ ഹോട്ടല്‍ പണിമുടക്ക്.

0

on-strike-sign11
സര്‍വീസ് ചാര്‍ജ് ഏര്‍പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചു രാജ്യത്തെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സമരത്തില്‍. ഇരുപത്തിനാലുമണിക്കൂര്‍ കടകള്‍ അടച്ചിടാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം.

ഗ്ഗസദ്ദ എയര്‍ കണ്ടീഷന്‍ ചെയ്ത ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും സേവന നികുതി ഏര്‍പെടുത്താനുള്ള നിര്‍ദേശം കഴിഞ്ഞ ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എയ്ര്കണ്ടീഷന്‍ ചെയ്ത ഓരോ സീറ്റിനും 4.9 ശതമാനം അധിക നികുതി പിരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ബജറ്റ് പ്രഖ്യാപനം നിയമമായപ്പോള്‍ നികുതി എയര്‍ കണ്ടീഷന്‍ സംവിധാനമുളള ഹോട്ടലുകളിലെ മുഴുവന്‍ സീറ്റുകള്‍ക്കും ബാധകമാക്കി. ഇതോടെ നോണ്‍ എസി വിഭാഗങ്ങളും പുതിയ നികുതിയുടെ പരിധിയില്‍ പെട്ടു. ഇതിനെതിരെയാണ് ഇന്ന് രാജ്യവ്യാപകമായി ഹോട്ടലുകള്‍ അടച്ചിടാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചത്.

ജില്ല സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ഭക്ഷണ വസ്തുക്കളുടെ വില വര്‍ധിക്കും. ക്ലാസിഫൈഡ്, സ്റ്റാര്‍ ഹോട്ടലുകളും, റിസോട്ടുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയെ സമരം പ്രതികൂലമായി ബാധിച്ചേക്കും.

 

(Visited 4 times, 1 visits today)