ഇന്ത്യ ചൈന മൂന്നാം ഫ്‌ലാഗ് മീറ്റ് ഭാഗീക വിജയം

0

indian-army-soldiers
ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന മൂന്നാമത്തെ ഫ്‌ലാഗ് മീറ്റ് ഭാഗീക വിജയം. കടന്നുകയറിയതില്‍നിന്ന് അല്‍പ്പദൂരം പിന്‍വാങ്ങാന്‍ തയാറാണെന്നു ചൈന അറിയിച്ചു.

പ്രശ്‌ന പരിഹാരത്തിന്റെ ആദ്യ സൂചനകളാണ് ഇന്ത്യ ചൈന മൂന്നാം ഫ്‌ലാഗ് മീറ്റില്‍ കണ്ടത്. കടന്നു കയറിയതില്‍നിന്ന് അല്‍പ്പദൂരം പിന്‍വാങ്ങാന്‍ തയാറാണെന്നായിരുന്നു മൂന്നാമത്തെ ഫ്‌ലാഗ് മീറ്റിലെ ചൈനയുടെ നിലപാട്. ആദ്യ രണ്ടു ഫ്‌ലാഗ് മീറ്റിലും സൈനികതല ചര്‍ച്ചകളിലും നുഴഞ്ഞു കയറ്റം നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ചൈന. പിന്‍വാങ്ങാന്‍ തയാറാണെന്നു ചൈന പറയുന്നത് നുഴഞ്ഞു കയറിയെന്നതു സമ്മതിക്കലാണെന്നു പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു.

അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന്റെ ആദ്യ വിജയമാണു ചൈനയുടെ നിലപാടു മാറ്റത്തിലൂടെ ഉണ്ടായതെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിര്‍ത്തിയില്‍ ചൈന അഞ്ചാമത്തെ ടെന്‍ഡും ഉയര്‍ത്തിയതോടെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി സൈനിക കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചിരുന്നു. രാജ്യതാത്പര്യം സംരക്ഷിക്കുന്നതിന് ഏതറ്റംവരെ പോകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

(Visited 4 times, 1 visits today)