ഇന്ത്യന്‍ സിനിമയ്ക്ക് നൂറാം പിറന്നാള്‍

0

[ot-video][/ot-video]മെയ് മൂന്ന് ഇന്ത്യുടെ സാംസ്‌കാരിക ചരിത്രത്തില്‍ സ്വര്‍ണ്ണ ലിപിയില്‍ എഴുതപ്പെട്ടദിവസം. ഇന്ത്യക്കാരുടെ മനസ്സിലേയ്ക്ക് സിനിമ എന്ന മാധ്യമം പിറന്നുവീണ ദിവസം.
നൂറുവര്‍ഷം മുമ്പ് 1913ല്‍ ആണ് ദുണ്ടിരാജ് ഗോവിന്ദ് ഫാല്‍ക്കെയുടെ ‘രാജാ ഹരിശ്ചന്ദ്ര’ എന്ന ആദ്യ ഇന്ത്യന്‍ കഥാചിത്രം മുംബൈ സാന്തേഴ്സ്റ്റ് ഹാളിലെ കോറണേഷന്‍ സിനിമാട്ടോഗ്രാഫ് ആന്‍ഡ് വെറൈറ്റി ഹാളില്‍ റിലീസ് ചെയ്തത്. അതിനുമുമ്പ് ഏപ്രില്‍ 21ന് സിനിമയുടെ പ്രിവ്യൂ നടന്നെങ്കിലും റിലീസ് മെയ് മൂന്നിനായിരുന്നു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി തീര്‍ന്ന സിനിമയുടെ ഇന്ത്യന്‍ ചരിത്രത്തിന് അതോടെ തുടക്കമായി. ഉള്ളടക്കത്തിലും നിര്‍മ്മാണത്തിലും ഭാരതീയ നിലനിര്‍ത്തി പൂര്‍ത്തീകരിച്ച് ആദ്യ ചിത്രം എന്ന് ബഹുമതി രാജാഹരിശ്ചന്ദ്രയ്ക്ക് സ്വന്തം.
ധൂണ്ഡിരാജ് ഗോവിന്ദ ഫാല്‍ക്കെ അങ്ങനെ ഇന്ത്യന്‍ സിനിമയുടെ പിതാവായി. സ്വാതന്ത്യ സമരം കൊടുമ്പിരികൊണ്ട കാലഘട്ടത്തില്‍ തീര്‍ത്തും സ്വദേശീയമായി ഒരു സിനിമ നിര്‍മ്മിക്കുക എന്ന ആവേശവും ആ തുടക്കത്തിന് കാരണമായി. ഏകദേശം 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമായിരുന്നു രാജാഹരിശ്ചന്ദ്ര. സിനിമ നിലനില്‍പില്ലാത്ത മാധ്യമമാണെന്ന ആശങ്കകള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു ഫാല്‍ക്കെ ഹരിശ്ചന്ദരയിലൂടെ.
കാലത്തിനൊത്ത് സിനിമയിലും മാറ്റങ്ങള്‍ സംഭവിച്ചു. ഇന്ന് ഇത്യന്‍ സിനിമ ലോകസിനിമ ഭൂപടത്തില്‍ ഇടം പിടിച്ചുകഴിഞ്ഞു

(Visited 3 times, 1 visits today)