ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ നേവിയുടെ മര്‍ദ്ദനം

0

രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 15 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി മര്‍ദ്ദിച്ചുവെന്ന് പരാതി. ധനുഷ്‌കോടിക്ക് സമീപം മത്സ്യബന്ധനം നടത്തുമ്പോഴാണ് സംഭവം. മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ വന്ന ലങ്കന്‍ നേവി അംഗങ്ങള്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്ലാവുമിന്‍ ത്യാഗരാജന്‍ പറഞ്ഞു.
ലങ്കന്‍ സമുദ്രാതിര്‍ത്തിയാലാണ് മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നതെന്ന് പറഞ്ഞ നേവി അധികൃതര്‍ മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി അയക്കുകയായിരുന്നു.fisherman

(Visited 1 times, 1 visits today)