ഇന്ത്യന്‍ കായികരംഗം 2016ല്‍…

0

ഇന്ത്യന്‍ കായികലോകം നേട്ടങ്ങള്‍ കൊയതെടുത്ത വര്‍ഷമാണ് വിടപറുന്നത്. റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം, ഫുട്‌ബോള്‍ ടീമിന്റെ റാങ്കിങ്ങിലെ മുന്നേറ്റം, ക്രിക്കറ്റിലെ സമഗ്രാധിപത്യം, കബഡിയിലെ ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങി ശ്രദ്ധേയമായ ഒരുപിടി നേട്ടങ്ങള്‍ 2016 നമ്മുക്ക് ഓര്‍ത്ത് വെക്കാന്‍ നല്‍കി. ആഭ്യന്തര ടൂര്‍ണ്ണമെന്റുകളിലൂടെ ഗെയിംസ് രംഗത്തും പുത്തന്‍ താരോദയങ്ങളിലൂടെ വ്യക്തിഗത ഇനങ്ങളിലും മുന്‍ വര്‍ഷത്തെക്കാള്‍ വളരെയേറെ മുന്നേറാന്‍ ഭാരതത്തിനു കഴിഞ്ഞു.ക്രിക്കറ്റില്‍ വിരാട യുഗത്തിന്റെ മികച്ച ഒരു വര്‍ഷം കൂടിയായാണ് കടന്നു പോകുന്നത്. 2014 ഡിസംബറില്‍ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലിക്കു കീഴില്‍ തോല്‍വിയറിയാതെ 18 മത്സരങ്ങള്‍ ജയിച്ച ടീം ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതാണിപ്പോള്‍. ലിമിറ്റഡ് ക്രിക്കറ്റില്‍ ധോണിക്കു കീഴിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീം ഇന്ത്യ ഏകദിനത്തില്‍ മൂന്നാമതും ട്വന്റി 20യില്‍ രണ്ടാം സ്ഥാനത്തുമാണിപ്പോള്‍. വര്‍ഷാരംഭത്തില്‍ ഫിഫ ഫുട്‌ബോള്‍ വേള്‍ഡ് റാങ്കിങ്ങില്‍ 166ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയിന്നു 135ാം റാങ്കിലാണുള്ളത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കുകൂടിയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളമിത്. കബഡിയില്‍ ഇന്ത്യക്ക് ഈ വര്‍ഷവും എതിരാളികളുണ്ടായിരുന്നില്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്ത്യ കബഡി ലോകകപ്പ് സ്വന്തമാക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാന്‍ വിട്ടു നിന്നതും ടൂര്‍ണ്ണമെന്റിനു മുന്നേ ലോകകപ്പിനെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഫൈനലില്‍ ഇറാനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ചാമ്പ്യന്‍ പട്ടം നേടിയത്. പുതുവര്‍ഷം പിറന്നു മൂന്നാം ദിവസം സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ മുത്തമിടുന്നത് കണ്ടുകൊണ്ടായിരുന്നു ഇന്ത്യന്‍ കായിക ലോകം ഉണര്‍ന്നത്. അഫ്ഗാനിസ്ഥാനെ 31ലു പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ഏഴാം തവണ സാഫ് ചാമ്പ്യന്മാരായത്. ജനുവരി 12 മുതല്‍ 31 വരെ നടന്ന ഇന്ത്യ ഓസീസ് ക്രിക്കറ്റ് പരമ്പരയിലെ ട്വന്റ്ി 20 ഇന്ത്യ 30ത്തിനു വിജയിച്ചു ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ രണ്ടാം സ്ഥാനത്തെത്തി ജൂനിയര്‍ ടീമും മികവു തെളിയിച്ചു. കലാശപ്പോരാട്ടത്തില്‍ വെസ്റ്റ്ഇന്‍ഡീസ് യിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഫെബ്രുവരി അഞ്ചു മുതല്‍ ഗുവാഹത്തിയിലും ഷില്ലോങ്ങിലുമായി നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 188 ഗോള്‍ഡ് മെഡലുകളുമായി തിളങ്ങിയതും ഇന്ത്യന്‍ സംഘമായിരുന്നു. ഫെബ്രുവരി 26നു ആരംഭിച്ച് മാര്‍ച്ച് ആറിനു സമാപിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ജേതാക്കളായതും ഇന്ത്യന്‍ ടീമായിരുന്നു. മാര്‍ച്ചില്‍ ആരംഭിച്ച ഐ.സി.സി വേള്‍ഡ് കപ്പ് ട്വന്റി 20 ടൂര്‍ണ്ണമെന്റാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന മത്സരം. ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ീം ഇന്ത്യ അവസാന മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനോടായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രടനമായിരുന്നു കോഹ്‌ലി പുറത്തെടുത്തത്. ഈ വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റ് ആരംഭിച്ചത് ഏപ്രില്‍ ഒമ്പതിനായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു സീസണിലെ വിജയികള്‍. ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കായിക മാമാങ്കമായ ഒളിമ്പിക്‌സ് ആഗസ്റ്റ് 5നു ബ്രസീലിലെ റിയോ ഡി ജനീറയില്‍ ആരംഭിച്ചത്. ഇന്ത്യന്‍ കായികരംഗത്തെ സ്ത്രീ ശക്തി തെളിയിച്ച ഒളിംമ്പിക്‌സ്് ആയിരുന്നു കഴിഞ്ഞ ഒളിംമ്പിക്‌സ്.പി. വി സിന്ധു, സാക്ഷി മാലിക്ക്, ദീപ കര്‍മ്മാക്കര്‍ എന്നീ വനിതകളായിരുന്നു ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാന താരങ്ങള്‍. ബാഡ്മിന്റണില്‍ പി. വി സിന്ധു വെള്ളി മെഡല്‍ നേടിയപ്പോള്‍. 58കിലോഗ്രാം ഫ്രീസ്‌റ്റൈയില്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കല മെഡല്‍ കരസ്ഥമാക്കി. മെഡലുകല്‍ നേടാനായില്ലെങ്കിലും ഫൈനല്‍ റൗണ്ടില്‍ എത്തിയ ദീപ കര്‍മ്മാക്കര്‍ ഇന്ത്യക്കാരുടെ മനസ്സിലിടം നേടിയിരുന്നു. 67ാം സ്ഥാനവുമായാണ് ബ്രസീലില്‍ നിന്ന് ഇന്ത്യന്‍ സംഘം മടങ്ങിയത്.ഏപ്രിലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ്ഇന്‍ഡീസ പര്യടനവും വിജയത്തിലാണ് അവസാനിച്ചത്.

(Visited 7 times, 1 visits today)