ഇന്ത്യന്‍ ഓപ്പണ്‍: സിന്ധുവും പവാറും പുറത്ത്

0

sin powar
വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവും പുരുഷ വിഭാഗത്തില്‍ ആനന്ദ് പവാറും പുറത്തായതോടെ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ലോക ആറാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ റാട്ച്‌നോക്ക് ഇന്റണോണിനോട് 21-12 , 21-6ന് ആണു സിന്ധു തോറ്റത്. 31 മിനിറ്റില്‍ റാട്ച്‌നോക്ക് കളി ജയിച്ചു. ആദ്യഗെയിമില്‍ ചെറുത്തുനിന്ന സിന്ധു രണ്ടാം ഗെയിമില്‍ പൂര്‍ണമായി കീഴടങ്ങി. ആദ്യ ഗെയിമില്‍ ഒരുഘട്ടത്തില്‍ 9-9 വരെ സിന്ധു ഒപ്പത്തിനൊപ്പമുണ്ടായിരുന്നു. രണ്ടാം ഗെയിമില്‍ റാട്ച്‌നോക്ക് മേധാവിത്വം വീണ്ടെടുത്തു. സെമിയിലെത്തിയ ആനന്ദ് പവാര്‍ ജപ്പാനിലെ ഒന്‍പതാം സീഡ് കെനിച്ചി ടാഗോയോടു തോറ്റു 16-21, 11-21.

(Visited 3 times, 1 visits today)