ആരോഗ്യമന്ത്രി നാളെ അട്ടപ്പാടിയില്‍

0

attapadi
പാലക്കാട് അട്ടപ്പാടിയില്‍ പോഷകാഹാര കുറവിനെത്തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നാളെ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും.
പാലക്കാട് അട്ടപ്പാടിയില്‍ പോഷകാഹാര കുറവിനെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ മരിച്ചത് 28 കുഞ്ഞുങ്ങളാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആദിവാസി ക്ഷേമപ്രവര്‍ത്തകരും തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയുമായി ആദിവാസി അമ്മമാര്‍ രംഗത്തു വന്നു.

കുഞ്ഞുങ്ങള്‍ മാത്രമല്ല, അട്ടപ്പാടിയിലെ ആദിവാസികളില്‍ എണ്‍പതു ശതമാനത്തോളം പേരും പോഷകാഹാര കുറവ് നേരിടുകയാണ്. മുപ്പതിനായിരം പേരില്‍ ഭൂരിഭാഗം പേരുടെയും രക്തത്തിലെ ഹീമോേഗ്ലാബിന്റെ അളവ് ഗുരുതരമായ വിധം താഴ്ന്ന നിലയിലാണ്.

 

(Visited 8 times, 1 visits today)