ആരുഷിയെ കൊന്നത് പിതാവെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി

0

Aarushi-talwar-double-murder-case
ഏറെ കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ ഹേമരാജ് വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. കൗമാര പ്രായക്കാരിയായ മകളെയും വേലക്കാരന്‍ ഹേമരാജിനെയും വധിച്ചത് പിതാവ് രാജേഷ് തല്‍വാറാണെന്ന് കേസന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ കോടതിയില്‍ മൊഴി നല്‍കി.
കൊലപാതകം നടക്കുന്ന സമയത്ത് ആരുഷിയുടെ പിതാവ് രാജേഷ് തല്‍വാറും മാതാവ് നുപുര്‍ തല്‍വാറും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും മൂന്നാമതൊരാള്‍ വീട്ടില്‍ കടന്നിട്ടില്ലെന്നുമാണ് സിബിഐ ഉദ്യോഗസ്ഥന്‍ എ.ജി.എല്‍ കൗള്‍ ഗസിയാബാദ് കോടതിയില്‍ മൊഴി നല്‍കിയത്.
2008 മെയ് 15നാണ് ആരുഷിയെ സ്വന്തം മുറിയിലും വീട്ട് വേലക്കാരന്‍ ഹേമരാജിനെ രണ്ട് ദിവസത്തിന് ശേഷം ടെറസിലും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

(Visited 12 times, 1 visits today)