ആയുധ പരിശീലന ക്യമ്പില്‍ റെയ്ഡ്; പിടിയിലായവരില്‍ എംബിഎ, എംകോം വിദ്യാര്‍ത്ഥികള്‍

0

23 weapons siezed

കണ്ണൂര്‍ നാറാത്ത് ദേശവിരുദ്ധ പ്രസ്ഥാനങ്ങളുടെ ആയുധപരിശീലന കേന്ദ്രം കണ്ടെത്തി. സാമൂഹിക സേവനസംഘടനയുടെ പേരിലുള്ള ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ബോംബുകളും വടിവാളുകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റേയും എസ് ഡി പി ഐയുടേയും എന്‍ഡിഎഫിന്റേയും ലഘുലേഖകളും കൊടികളും ഇവിടെ നിന്ന് കണ്ടെടുത്തു. ഇരുപത്തി ഒന്നു പേരെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ നാറാത്ത് പാമ്പുരുത്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തുള്ളരഹസ്യ കേന്ദ്രത്തില്‍ പൊലീസ് ഇന്നലെ നടത്തിയ റെയ്ഡില്‍ വടിവാളുകളും ബോംബബുകളും പിടിച്ചടുത്തു. കേന്ദ്രത്തില്‍ ആയുധപരിശീലനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്‍പൊലീസ് സംഘം ഇന്നലെ രാവിലെ സ്ഥലത്തെത്തുകയായിരുന്നു.സംഭവത്തില്‍ ഇരുപത്തി ഒന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് നാടന്‍ ബോംബുകളും ഒരു ഇഷ്ടിക ബോംബും വടിവാളും പരിശോധനയില്‍ കണ്ടെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റേയും എസ് ഡി പി ഐയുടേയും എന്‍ഡിഎഫിന്റേയും ലഘുലേഖകളും കൊടികളും പിടിച്ചെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലുള്ളവരാരും പ്രദേശത്തുള്ളവരല്ലെന്ന് പൊലീസ് പറഞ്ഞു. ആയുധ പരിശീലനത്തിന് ഉപയോഗിക്കുന്ന മനുഷ്യരൂപവും കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാനി പൗരത്വമുള്ളവരുടെ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നതിനായി വളപട്ടണം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പുറമേ നിന്നുള്ളവര്‍ ഇവിടെ സ്ഥിരമായിപരിശീലനത്തിന് എത്താറുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.ഒരു മനുഷ്യരൂപം നിര്‍മ്മിച്ച് അതിനുനേരേയാണ് ഇവര്‍ ആയുധ പരിശീലനം നടത്തുന്നത്.ഇരിട്ടി പുന്നാട് ബിജെപി പ്രവര്‍ത്തകന്‍ അശ്വനികുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിവി അബ്ദുല്‍ അസീസാണ് ക്ലാസുകള്‍ നയിച്ചിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു.

രഹസ്യകേന്ദ്രത്തില്‍ നിന്ന് പിടിയിലായ ഇരുപ്പത്തിഒന്നു പേരും 22 നും 33 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. സാമൂഹ്യ പ്രവര്‍ത്തനത്തിന് എന്ന പേരില്‍ സ്ഥാപിക്കപ്പെട്ട തണല്‍ എന്ന സംഘടനയുടെ പേരിലാണ് ഇവിടെ ക്ലാസുകള്‍ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. അശ്വനി കുമാര്‍ കൊലക്കേസിലെ ഒന്നാം പ്രതി ശിവപുരം സ്വദേശി പി വി അബ്ദുല്‍ അസീസാണ് കേന്ദ്രത്തില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എടക്കാട് , മുഴപ്പിലങ്ങാട്, നാറാത്ത്, ശിവപുരം, ഏച്ചൂര്‍ കാടാച്ചിറ, പിണറായി, തലശേരി , തോട്ടട എന്നിവടങ്ങളിലുളളവരാണ് കസ്റ്റഡിയിലായത്. സംഘത്തില്‍ എം ബി എ , ബികോം വിദ്യാര്‍ഥികള്‍.

prathikal stripകാര്‍ ഷോറൂമിലെ എക്‌സിക്യുട്ടീവ് , സിവില്‍ എന്‍ജിനിയര്‍ , നഗരത്തിലെ.വ്യാപാരികള്., ഓട്ടോ െ്രെഡവര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. ചക്കരക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ അക്രമവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന ഏച്ചൂര്‍ കോട്ടപ്പുറത്തെ ഫഹദും അറസ്റ്റിലായിട്ടുണ്ട്. രഹസ്യകേന്ദ്രത്തില്‍ തീവ്രവാദക്ലാസുകളാണ് നടന്നിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. പിടിച്ചെടുത്ത ബോംബുകളില്‍ ഒന്ന് ഇഷ്ടിക ബോംബാണ്. ഇത് പെട്രോളില്‍ മുക്കി തീകൊടുത്ത് എറിയുകയാണ് പതിവ്. പിടിച്ചെടുത്ത മറ്റ് രണ്ടും നാടന്‍ ബോംബുകളാണ്. 21 പേരേയും കണ്ണൂര്‍ ചീഫ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

 

പുത്തന്‍ സങ്കേതികവിദ്യയുമായി ഇഷ്ടിക ബോംബ്‌

 
കണ്ണൂര്‍ നാറാത്തെ ആയുധപരിശീലന ക്യമ്പില്‍ നിന്ന് പിടിച്ചെടുത്ത ആയുധ ശേഖരത്തില്‍ ഇഷ്ടിക ബോംബും. ഇഷ്ടിക ദിവസങ്ങളോളം പെട്രോളില്‍
23 potrol bombമുക്കിയാണ് ഇത്തരം ബോംബുകള്‍ തയ്യാറാക്കുന്നത്. അപകടകാരിയായ ഈ ബോംബ് തീകൊളുത്തിയാണ് ഉപയോഗിക്കുന്നത്.ഒരു പ്രദേശത്ത് ഉപയോഗിച്ചുകഴിഞ്ഞാല്‍ പെട്രോളിന്റെ അംശം ഇല്ലാതായി വെറും ഇഷ്ടികമാത്രം അവശേഷിക്കുന്നുഎന്നതാണ് ഇത്തരം ബോംബിന്റെ പ്രത്യേകത.അതിനാല്‍ തെളിവെടുപ്പിന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിച്ച ബോംബിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കില്ല.ഇത് കേസ് വഴിതിരിച്ചുവിടാന്‍ സഹായിക്കും.

(Visited 65 times, 1 visits today)