ആദ്യ മൊബൈല്‍ 1938ല്‍!!!

0

ആദ്യ മൊബൈല്‍1938ല്‍!!!

1938ലും മൊബൈല്‍ഫോണുണ്ടായിരുന്നെന്ന് തെളിയിക്കുന്ന വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനകം തന്നെ 4ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു ഡെയിലി മെയില്‍ പത്രമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു യുവതി മൊബൈലില്‍ സംസാരിക്കുന്ന 22 സെക്കന്റ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
മുന്‍പ് വിവിധ ബ്ലോഗുകളിലും മറ്റും പ്രചരിച്ചിരുന്ന വീഡിയോ ഡെയിലി മെയില്‍ വാര്‍ത്തയാക്കിയതോടെയാണ് ലോക ശ്രദ്ധയിലേക്ക് വരുന്നത്. അതിനിടയില്‍ ഇത് തന്റെ മുത്തശ്ശിയായ ജെര്‍ട്യൂഡ് ജോണ്‍സ് ആണെന്ന് പറഞ്ഞ് ഒരു ബ്രിട്ടീഷുകാരന്‍ രംഗത്ത് എത്തിയിട്ടുണ്ട്.
1930കളില്‍ ബ്രിട്ടനിലെ ടെലികമ്യൂണികേഷന്‍ ഉപകരണ നിര്‍മ്മാണ ഫാക്ടറി വയര്‍ലെസ് ഫോണുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം നടത്തിയിരുന്നു ഇതിന്റെ ഒരു പ്രോട്ടോടൈപ്പ് ജെര്‍ട്യൂഡ് ജോണ്‍സ് അടക്കമുള്ള അഞ്ച് യുവതികള്‍ക്ക് പരീക്ഷണാര്‍ത്ഥം ഒരു ആഴ്ച ഉപയോഗിക്കാന്‍ കൊടുത്തിരുന്നു ഈ സമയത്ത് എടുത്ത വീഡിയോയാണ് അതെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.
ഫാക്ടറിക്ക് പുറത്തുനിന്നും ഫാക്ടറിക്ക് അകത്തുള്ള ശാസ്ത്രകാരനുമായണ് ഇവര്‍ സംസാരിക്കുന്നതെന്നും വിശദീകരണം ഉണ്ട് എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം ലഭ്യമായിട്ടില്ല. ഇത് ശരിയാണെങ്കില്‍ ലോകത്ത് ആദ്യത്തെ മൊബൈല്‍ ഫോണ്‍ മോട്ടറോള ഇറക്കുന്നതിന് 40 വര്‍ഷം മുന്‍പാണ്.
പക്ഷെ ചില സംശയങ്ങളും ഇതിന്റെ പേരില്‍ ഉയരുന്നുണ്ട്. ഈ വീഡിയോ ഡെയിലി മെയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഏപ്രില്‍ 1നാണ് അതിനാല്‍ തന്നെ ഇത് ഒരു ഫൂള്‍ പരിപാടിയാണോ എന്ന സംശയവും ചിലര്‍ക്കില്ലാതില്ല. എന്നാല്‍ പ്രമുഖ വാര്‍ത്ത ഏജന്‍സികള്‍ എല്ലാം തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്നതിനാല്‍ ഇത് അത്തരത്തിലുള്ളതല്ലെന്നാണ് കരുതപ്പെടുന്നത്.

(Visited 4 times, 1 visits today)