ആക്രമിക്കപ്പെട്ട പാക് തടവുകാരനെ തിരിച്ചയയ്ക്കണമെന്ന് പാക്കിസ്ഥാന്‍

0

sanaulla-2
ജമ്മു ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിനിരയായ സനൗള്ള ഹഖിനെ ചികില്‍സയ്ക്കായി തിരിച്ചയക്കണമെന്ന് പാക്കിസ്ഥാന്‍. ചണ്ഡീഗഢിലെ പിജിഐ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സനൗള്ള ഹഖ് വെന്റിലേറ്ററില്‍ തുടരുകയാണ്. ഹഖിനെ സന്ദര്‍ശിക്കാന്‍ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ഗീലാനി ഇസ്ലാമാാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ബന്ധപ്പെട്ട് സനൗള്ള ഹഖിനെ ചികില്‍സയ്ക്കായി പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

(Visited 8 times, 1 visits today)