അസോസിയേറ്റ് പ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

0

ap
പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസിന്റെ ട്വിറ്റര്‍ ആക്കൗണ്ട് ഹാക്ക് ചെയ്തു. വൈറ്റ് ഹൗസില്‍ ഇരട്ട സ്‌ഫോടനങ്ങള്‍ നടന്നുവെന്നും പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അപകടത്തില്‍ പരുക്കേറ്റുമെന്നുള്ള വ്യാജ സന്ദേശം എപി ട്വിറ്ററില്‍ നിന്ന് വന്നതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന സംശയം ഉണ്ടായത്. ഇതേതുടര്‍ന്ന് എപി അധികൃതര്‍ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു.
എപിയുടെ കോര്‍പ്പറേറ്റ് ശൃംഖല കൊള്ളയടിക്കുക എന്നതായിരിക്കണം ഹാക്കര്‍മാരുടെ ലക്ഷ്യമെന്നാണ് വിവരം.
വ്യാജ സന്ദേശങ്ങള്‍ തുടര്‍ന്നതിനാല്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും സന്ദേശങ്ങള്‍ എല്ലാം വ്യാജമാണെന്നുമുള്ള സന്ദേശങ്ങള്‍ എപി അറിയിച്ചു. എ.പി.യുടെ കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്ക് വഴിയാണ് ഹാക്കര്‍മാര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറിയത്.
എന്നാല്‍ പ്രസിഡന്റ് ഒബാമ സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജയ് കാര്‍നി അറിയിച്ചു.

(Visited 8 times, 1 visits today)