അള്ളാഹുവിന്റെ പേരു കുറിച്ച ആദ്യത്തെ സ്വര്‍ണ നാണയം ലേലത്തിന്

0

coin
അള്ളാഹുവിന്റെ പേരു കുറിച്ച ആദ്യത്തെ സ്വര്‍ണനാണയം ലേലത്തിന്. എ.ഡി 640 കളിലുള്ള സ്വര്‍ണനാണയം ദമാസ്‌കസിലെ ഉമയ്യദ് ഭരണകാലത്ത് നിര്‍മിച്ചതാണെന്നു കരുതുന്നു. 0.15 ഔണ്‍സ് ഭാരമുള്ള സ്വര്‍ണനാണയം എഡി 690 നും 750 നും ഇടയില്‍ പുറത്തിറക്കിയ 56 കോയിനുകളില്‍ ഉള്‍പ്പെട്ടതാണ്. നാണയത്തിനു കുറഞ്ഞത് നാലുകോടി രൂപയെങ്കിലും വില ലഭിക്കുമെന്നാണ് കരുതുന്നത്.
ഇസ്ലാമിക് കലണ്ടര്‍ അനുസരിച്ച് 77 ആണ് നാണയത്തിലെ തീയതി. ലോകത്തെ ആദ്യ അറബ് ഭരണാധികാരി പുറത്തിറക്കിയ നാണയമെന്നതാണ് ് ഇതിന്റെ പ്രത്യേകതയെന്ന് സെന്‍ട്രല്‍ ലണ്ടനിലെ ഇസ്ലാമിക് കോയിന്‍സ് വിഭാഗം മേധാവി ആന്ദ്രേ ഡി ക്ലെമന്റ് പറഞ്ഞു. ആദ്യത്തെ അറബ് ഭരണാധികാരിയായിരുന്ന ഉമയ്യദിന്റെ സാമ്രാജ്യം ഇപ്പോഴത്തെ സ്‌പെയിന്‍ മുതല്‍ ഇന്ത്യവരെ വ്യാപിച്ചിരുന്നു.ഈ സ്ഥലങ്ങളിലെല്ലാം നിലനിന്നിരുന്ന നാണയങ്ങള്‍ മാറ്റി സ്വന്തം നാണയം ഏര്‍പ്പെടുത്തുകയാണ് ഇദ്ദേഹം ചെയ്തിരുന്നത്. ഓരോ വര്‍ഷവും പുതിയ നാണയങ്ങളാണ് ഇറക്കിയത്. . ഇക്കാലത്തു പുറത്തിറങ്ങിയതില്‍ ഏറ്റവും പ്രാധാന്യമുള്ള നാണയമാണ് ഇപ്പോള്‍ ലേലത്തിനു വച്ചിരിക്കുന്നതെന്നും ആന്ദ്രേ കൂട്ടിച്ചേര്‍ത്തു.

ഉമയ്യദിന്റെ കാലത്ത് പിടിച്ചടക്കിയ പ്രദേശങ്ങളിലെ ആളുകളെ വ്യാപകമായി പരിവര്‍ത്തനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തനതു നാണയ രീതികള്‍ നിര്‍ത്തലാക്കുകയും പുതിയ നാണയങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ എണ്‍പതുവയസുള്ള യൂറോപ്പുകാരനായ ഒരാളുടെ പക്കലാണ് നാണയമുള്ളത്. കഴിഞ്ഞ 35 വര്‍ഷമായി നാണയം സൂക്ഷിക്കുന്നതും ഇദ്ദേഹമാണ്്.

(Visited 1 times, 1 visits today)