അരൂരില്‍ പള്ളി തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം രണ്ടായി

0

aroor accident
ആലപ്പുഴ അരൂരില്‍ നിര്‍മാണത്തിലിരുന്ന പള്ളി തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം രണ്ടായി. പരുക്കേറ്റ 15 പേര്‍ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്‌. മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ റവന്യൂ മന്ത്രി അറിയിച്ചതായി അരൂര്‍ എംഎല്‍എ എ.എം ആരിഫ്‌ അറിയിച്ചു

അപകടമുണ്ടാകുമ്പോള്‍ 22 പേരാണ്‌ കോണ്‍ക്രീറ്റ്‌ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്‌. ബിഹാര്‍ സ്വദേശി വിശ്വനാഥന്‍ , തമിഴ്‌നാട്‌ സ്വദേശി സുരേഷ്‌ എന്നിവരാണ്‌ മരിച്ചത്‌. 5 പേര്‍ കോണ്‍ക്രീറ്റ്‌ കമാനം തകര്‍ന്ന്‌ വീഴുമ്പോള്‍ ഓടി രക്ഷപ്പെട്ടു. എഞ്ചിനീയര്‍മാരായ ഏണസ്‌റ്റ്‌ , ദോഷ്‌ സുപ്രവൈസര്‍ മിഥുന്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കെന്നഡി , തോമസ്‌ ടോമി വര്‍ഗീസ്‌ എന്നിവരാണ്‌ പരുക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്‌. എഴുപുന്ന സ്വദേശി രമണന്‍ , അരൂര്‍ സ്വദേശികളായ ഗംഗന്‍, സെബാസ്‌റ്റിയന്‍, സന്തോഷ്‌, റാഫി, കുഞ്ഞുകുഞ്ഞ്‌, സുരേഷ്‌ മോഹനന്‍ എന്നവരാണ്‌ ചികില്‍സയിലുള്ള മറ്റുള്ളളര്‍. 3 പേര്‍ ജനറല്‍ ആശുപത്രിയിലും ശേഷിക്കുന്ന 12 പേര്‍ വിവിധ സ്വകാര്യ ആശുപത്രിയലുമാണ്‌ ചികില്‍സയില്‍ കഴിയുന്നത്‌

(Visited 4 times, 1 visits today)