അമിത്‌ ഷായ്‌ക്കെതിരെ പുതിയ എഫ്‌ഐആര്‍ വേണ്ടെന്ന്‌ സുപ്രീംകോടതി

0

Amit_Shah_20120927
ഗുജറാത്തിലെ തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റമുട്ടല്‍ കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി അമിത്‌ ഷായ്‌ക്ക്‌ ആശ്വാസം. ഈ സംഭവത്തിന്റെ പേരില്‍ ഷായ്‌ക്കെതിരെ പുതിയ എഫ്‌ഐആര്‍ വേണ്ടെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. പ്രജാപതി വധത്തിന്‌ മുമ്പുണ്ടായ സൊറാബുദീന്‍ ഷേഖ്‌ വധക്കേസിനൊപ്പം ഈ കേസിന്റെ വിചാരണ നടത്തിയാല്‍ മതിയെന്ന്‌ കോടതി വ്യക്‌തമാക്കി. രണ്ട്‌ കൊലപാതകങ്ങളും ഒരേ ഗൂഢാലോചനയുടെ ഫലമാണെന്നും അതിനാല്‍ വിചാരണ ഒരുമിച്ചു മതിയെന്നും കോടതി വ്യക്‌തമാക്കി. പ്രജാപതി വധത്തിന്റെ പേരില്‍ അമിത്‌ ഷായെ മുഖ്യപ്രതിയാക്കി വേറെ കേസെടുക്കാന്‍ സിബിഐ ആലോചിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഷാ സുപ്രീംകോടതിയെ സമീപിച്ചത്‌. സൊറാബുദീന്‍ വധക്കേസിന്റെ വിചാരണ ഇപ്പോള്‍ മുംബൈയിലാണ്‌ നടക്കുന്നത്‌.

(Visited 1 times, 1 visits today)