അധികാരത്തില്‍ വന്നാല്‍ ബംഗളുരുവിലെ ബാര്‍, പബ്ബ് സമയം പുലര്‍ച്ചെ ഒരു മണി വരെയാക്കാമെന്ന് ബി.ജെ.പി വാഗ്ദാനം

0

pub
തങ്ങള്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ബംഗളുരു നഗരത്തിലെ രാത്രി ജീവിത സമയം വര്‍ധിപ്പിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം. നാളെ നടക്കുന്ന നിയമ സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ബംഗളുരുവിലെ യുവത്വത്തെ ലക്ഷ്യമിട്ടാണ് പുതിയ വാഗ്ദാനം.
നഗരത്തിലെ ബാറുകളും ഭക്ഷണകേന്ദ്രങ്ങളും പബ്ബുകളും പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം. നിലവില്‍ ഇത് രാത്രി 11.30 വരെയാണ്. രാത്രി ജീവിത സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനു നേരെ ഇത്ര നാളും പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു.
ബംഗളുരു നിവാസികള്‍ക്കു വേണ്ടി പുറത്തിറക്കിയ പുതിയ പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം. മുഖ്യ പ്രകടന പത്രിക പുറത്തിറക്കി രണ്ടാഴ്ചക്കു ശേഷമാണ് ഈ മാനിഫെസ്‌റ്റോ പുറത്തിറക്കിയത്‌

(Visited 3 times, 1 visits today)