അട്ടപ്പാടി ശിശുമരണം: അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

0

umman
പോഷകാഹാരക്കുറവും വിളര്‍ച്ചയും കാരണം അട്ടപ്പാടിയിലെ ആദിവാസികളുടെ കുഞ്ഞുങ്ങള്‍ മരിച്ചത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

നാളെ അട്ടപ്പാടിയിലെത്തുന്ന വകുപ്പുമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേഗം പദ്ധതികള്‍ ആവിഷ്‌കരിക്കും. കുട്ടികള്‍ മരിച്ച കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചചെയ്യും. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും നാളെ അട്ടപ്പാടിയില്‍ എത്തുന്നുണ്ട്.
ശിശുമരണങ്ങള്‍ വര്‍ധിക്കുന്നതിലുള്ള ആശങ്ക ഊരുമൂപ്പന്മാര്‍ മുഖ്യമന്ത്രിയെ നേരില്‍ ധരിപ്പിച്ചു. ഊരുകളിലെ വിഷമങ്ങള്‍ വിശദമാക്കുന്ന നിവേദനവും നല്‍കി.

 

(Visited 7 times, 1 visits today)