അട്ടപ്പാടി പാക്കേജ് ഇന്ന് ചര്‍ച്ചയ്ക്ക്

0

attapadi
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി പ്രത്യേക പാക്കേജ് ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതലയോഗം ചര്‍ച്ച ചെയ്യും. അട്ടപ്പാടി സന്ദര്‍ശിച്ച മന്ത്രിമാരുടെ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് പാക്കേജിന് അന്തിമരൂപം നല്‍കുന്നത്. ആരോഗ്യ കാര്‍ഷിക ക്ഷേമപദ്ധതികള്‍ പാക്കേജില്‍ ഉള്‍പ്പെടും. പോഷകാരവിതരണത്തിനു പുറമേ റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരവും അവയുടെ വിതരണത്തിലെ സുതാര്യതയും ചര്‍ച്ചയില്‍ പ്രധാന വിഷയമാണ്. ഊരുകളെ ലഹരി വിമുക്തമാക്കുന്നതിന് പൊലീസ് എക്‌സൈസ് വകുപ്പുകളുടെ പ്രവര്‍ത്തനം , ദീര്‍ഘകാല അടിസ്ഥാനത്തിലുളള അനീമിയ നിര്‍മാര്‍ജനം , കോട്ടത്തറ ആശുപത്രിയോട് ചേര്‍ന്ന് ഡീ അഡിക്ഷന്‍ സെന്റര്‍ , ഉള്‍പ്രേദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വാഹനസൗകര്യം എന്നിവയും അട്ടപ്പാടി പാക്കേജില്‍ ഉള്‍പ്പെടും

(Visited 5 times, 1 visits today)