അട്ടപ്പാടിയില്‍ ശിശുമരണം വര്‍ദ്ധിക്കുന്നു

0

attapadi
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണനിരക്ക് വന്‍തോതില്‍ ഉയരുന്നതായി കണക്കുകള്‍. കഴിഞ്ഞ ഒന്നരമാസത്തിനിടെ മാത്രം പോഷകാഹാരക്കുറവ് മൂലം മരിച്ച 18 നവജാത ശിശുക്കളടക്കം അമ്പത്തിയെട്ട് മരണങ്ങള്‍ 2012 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് വരെ അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ശിശുക്കളിലേറെയും ജനിച്ച് ആറുമാസങ്ങള്‍ക്കുള്ളിലാണ് മരണപ്പെട്ടിരിക്കുന്നത്
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ വേണ്ടത്ര തൂക്കമില്ലാതെ ജനിക്കുന്ന കുട്ടികള്‍ മരണമടയുന്ന കണക്കുകള്‍ ആഫ്രിക്കയിലെ ദരിദ്രരാജ്യമായ സിയറ ലിയോണിനെ കവച്ചുവയ്ക്കുന്ന അനുപാതത്തിലാണ്. ജനിക്കുന്ന 100 കുട്ടികളില്‍ 70 പേര്‍ക്കും പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അട്ടപ്പാടിയില്‍ കഴിഞ്ഞ 15 മാസങ്ങള്‍ക്കിടെ സിക്കിള്‍സെല്‍ അനീമിയ, മരാസ്മസ്, ബെറിബെറി എന്നീ രോഗങ്ങള്‍ ബാധിച്ച് മരിച്ചത് 58 കുട്ടികളാണ്. എന്നാല്‍ മരണനിരക്ക് സാധൂകരിക്കാന്‍ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നില്ല.

(Visited 10 times, 1 visits today)