അഞ്ച് ശതമാനം വളര്‍ച്ച പര്യാപ്തമല്ല: പ്രധാനമന്ത്രി.

0

man
രാജ്യത്തിന്റെ ഭാവിക്ക് അഞ്ച് ശതമാനം വളര്‍ച്ച പര്യാപ്തമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തിരുത്തല്‍ നടപടികളിലൂടെ എട്ട് ശതമാനം വളര്‍ച്ച തിരിച്ചുപിടിക്കുമെന്നും രാജ്യത്തെ വ്യവസായികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
അതിരുകടന്ന ആശങ്കയാണ് വ്യവസായലോകത്തിന്റേത്. ഇതില്‍ അടിസ്ഥാനമില്ല. വിദേശനിക്ഷേപം തുടരും. അഴിമതിയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും പ്രധാനമന്ത്രി അറിയിച്ചു

(Visited 1 times, 1 visits today)