അക്കൗണ്ടുള്ള ശാഖകളിൽ ഇടപാടുകാർക്ക് ഇന്നു പണം മാറ്റി നൽകും

0

അക്കൗണ്ടുള്ള ബാങ്കു ശാഖകളിൽ നിന്ന് ഇടപാടുകാർക്ക് ഇന്നു പണം മാറ്റി നൽകും. ഇന്ത്യൻ ബാങ്ക് അസോസിയേഷന്റേതാണ് തീരുമാനം. റദ്ദാക്കിയ 500 രൂപ, 1000 രൂപ നോട്ടുകൾ ഇന്ന് മുതിർന്ന പൗരന്മാർക്കു മാത്രമേ മാറിയെടുക്കാൻ കഴിയുകയുള്ളൂ.

ബാങ്ക് സാധാരണ പോലെ പ്രവർത്തിക്കുമെങ്കിലും അക്കൗണ്ട് ഇല്ലാത്തവരിൽ മുതിർന്ന പൗരന്മാർ (60 വയസ് കഴിഞ്ഞവർക്ക്) ഒഴികെയുള്ളവർക്കു പഴയ നോട്ടുകൾ മാറ്റി പകരം 2000 രൂപ നൽകില്ല. ഈ ഞായറാഴ്ച ബാങ്ക് അവധിയായിരിക്കുമെന്നും ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷൻ അധ്യക്ഷൻ രാജീവ് ഋഷി അറിയിച്ചു.

(Visited 1 times, 1 visits today)